പുനലൂർ: ഐക്കരക്കോണം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വാർഡിലെ കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഭക്ഷ്യധാന്യക്കിറ്റുകളും കൊവിഡ് പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഭാസ്ക്കരൻ കുട്ടി, സെക്രട്ടറി കെ.വി.സുഭാഷ് ബാബു, മുൻ വാർഡ് കൗൺസിലർ എസ്.സുബിരാജ്,വി.സുനിൽദത്ത്, എസ്.സജീവ്, എം.എസ്.സതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.റീ സർവേ സൂപ്രണ്ടായി സർവീസിൽ നിന്ന് വിരമിച്ച ഐക്കരക്കോണം പത്മ സദനത്തിൽ എം.കെ.സുനിൽകുമാറാണ് ഭക്ഷ്യധാന്യക്കിറ്റുകളും ആരോഗ്യ ഉപകരണങ്ങളും സൗജന്യമായി നൽകിയത്.