കൊല്ലം: 15ന് മുകളിൽ പ്രതിവാര കൊവിഡ് വ്യാപന നിരക്കുള്ള തദ്ദേശസ്ഥാപന പരിധികളിൽ വീടുകൾ കേന്ദ്രീകരിച്ച് ബോധവത്കരണവും പ്രതിരോധ ഇടപെടലുകളും ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊലീസ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്ഥാപന പ്രതിനിധികൾ അടങ്ങുന്ന സംഘത്തിനാണ് ചുമതല.
രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിന് പരിശോധനയും നിരീക്ഷണവും ശക്തിപ്പെടുത്തും. 16ന് ശേഷം പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് വാക്‌സിനേഷന് മുൻഗണന നൽകും.