ശാസ്താംകോട്ട: ലക്ഷദ്വീപ് ജനതയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ നടത്തി. ശാസ്താംകോട്ട പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന സമരം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ. ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. അനിൽ തുമ്പോടൻ,​ ഗോപാലകൃഷ്ണൻ,​ ആന്റണി,​ ഇസഡ്. ആന്റണി,​ സി. കുമാരി, കേരള മണിയൻപിള്ള എന്നിവർ പങ്കെടുത്തു. കാരാളിമുക്ക് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം സി.ഐ.ടി.യു കുന്നത്തൂർ ഏരിയാ പ്രസിഡന്റ് എൻ. യശ്പാൽ ഉദ്ഘാടനം ചെയ്തു. ടി. രാധാകൃഷ്ണൻ,​ എ. സാബു,​ ഹരീന്ദ്രൻ,​ എം. മഹേഷ്,​ കോട്ടക്കുഴി സലീം എന്നിവർ സംസാരിച്ചു. ആർ. ചന്ദ്രൻ പിള്ള, ബാബു ഗീതാഞ്ജലി എന്നിവർ പങ്കെടുത്തു. മൈനാഗപ്പള്ളി പോസ്റ്റോഫീസ് പടിക്കൽ നടത്തിയ പ്രതിഷേധം സി.പി.എം ഏരിയ കമ്മിറ്റി അംഗം എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. തടത്തിൽ സലീം,​ കെ. മുസ്തഫ, വൈ. ഷാജഹാൻ,​ ഉല്ലാസ് കോവൂർ, എസ്. അജയൻ, ടി. മോഹനൻ, ജോസ് മത്തായി, കമൽ ദാസ്, ശിവൻകുട്ടി, എം.എ. സമീർ എന്നിവ‌ർ പങ്കടുത്തു. കുന്നത്തൂർ നെടിയവിളയിൽ നടന്ന ധർണ സി.പി.ഐ സംസ്ഥാന കൗൺസിലംഗം കെ. ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. ഗോവിന്ദപ്പിള്ള,​ കെ. ബാബു,​ കെ. തമ്പാൻ,​ വി. ശിവൻകുട്ടി,​ രംഗൻ,​ കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.