rakhesh

കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ ജി.ഡി. രാഖേഷിന്റെ നിര്യാണത്തിൽ യോഗം കൊല്ലം യൂണിയനും യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയനും അനുശോചിച്ചു.

ഓൺലൈനായി ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ. രാജേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കു‌ഞ്ഞുകൃഷ്ണൻ, യോഗം കൗൺസിലർ പി. സുന്ദരൻ, ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേഷ്, ആർ.ഡി.സി ചെയർമാൻ മഹിമ അശോകൻ, യൂണിയൻ കൗൺസിലർമാരായ അഡ്വ. കെ. ധർമ്മരാജൻ, ബി. വിജയകുമാർ, പുണർതം പ്രദീപ്, ബി. പ്രതാപൻ, ഷാജി ദിവാകർ, നേതാജി രാജേന്ദ്രൻ, എം. സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ ഇരവിപുരം സജീവൻ, അഡ്വ. എസ്. ഷേണാജി, ജി. രാജ്മോഹൻ എന്നിവർ സംസാരിച്ചു.

മാതൃകയായ യോഗം പ്രവർത്തകനെയാണ് ജി.ഡി. രാഖേഷിന്റെ വേർപാടിലൂടെ നഷ്ടമായതെന്ന് യൂത്ത്മൂവ്മെന്റ് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന യോഗം അനുശോചിച്ചു. യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബി. പ്രതാപൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡി.എൻ. വിനുരാജ്, ആർ. സുനിത്ത്, ഹരി ശിവരാമൻ, അഭിലാഷ്, യൂത്ത് മൂവ്മെന്റ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമോദ് കണ്ണൻ എന്നിവർ സംസാരിച്ചു.