തൊടിയൂർ: പെട്രോൾ വിലവർദ്ധനവിനെതിരെ കോൺഗ്രസ് തൊടിയൂർ കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരമത്ത് മഠത്തിൽ നടത്തിയ സമരം ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ തൊടിയൂർ വിജയൻ, കെ. ധർമ്മദാസ്, ഷിബു എസ്. തൊടിയൂർ, രവി പടനിലത്ത്, ബി. മോഹനൻ, ടി. ശശികുമാർ, ശരത് എസ്. പിള്ള, ഷെമീർ മേനാത്ത്, തങ്ങൾകുഞ്ഞ് എന്നിവർ സംസാരിച്ചു.