xb
പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പ്രധിഷേധിച്ച് താലൂക്ക് ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മണപ്പള്ളി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണപ്പള്ളി പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ ധർണ

തഴവ: പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പ്രധിഷേധിച്ച് താലൂക്ക് ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മണപ്പള്ളി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണപ്പള്ളി പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. യൂണിറ്റ് സെക്രട്ടറി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഓമനക്കുട്ടൻ,​ ഭാരവാഹികളായ സുഭാഷ്, മോഹനൻ, ഗോപാലകൃഷ്ണൻ, ഷാനവാസ്, ബാബു, മനോഹരൻ എന്നിവർ പങ്കെടുത്തു.