ഫണ്ടനുവദിച്ചത് എൻ.കെ. പ്രേമചന്ദ്രൻ എം.പി
കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രിയിൽ മാമോഗ്രാം മെഷീൻ വാങ്ങുന്നതിലേയ്ക്കായി എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ ഫണ്ടിൽ നിന്ന് 27,22,346 രൂപ ലഭിച്ചു. ഒരു മാസത്തിനകം മാമോഗ്രാം മെഷീൻ സ്ഥാപിക്കാൻ നിർവഹണ ഉദ്യോഗസ്ഥനായി പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി കളക്ടർ ഉത്തരവിറക്കി. മെഷീൻ വാങ്ങുന്നതിനുള്ള ഫണ്ട് അഡ്വാൻസായി ആശുപത്രി സൂപ്രണ്ടിന് കൈമാറും. ദേശസാത്കൃത ബാങ്കിൽ പ്രത്യേക അക്കൗണ്ടിൽ ഫണ്ട് സൂക്ഷിക്കും. ഉപകരണങ്ങളുടെ ഗുണമേന്മ ജില്ലാ മെഡിക്കൽ ആഫീസർ ഉറപ്പുവരുത്തി റിപ്പോർട്ട് നൽകണം. പുനലൂർ താലൂക്ക് ആശുപത്രിയിൽ മാമോഗ്രാം മെഷീൻ വരുന്നതോടെ കിഴക്കൻ മേഖലയിലെ രോഗികൾക്ക് പ്രയോജനകരമാകും.