കൊല്ലം: ഭാരതീയ ആയുർവേദ ചികിത്സാ വകുപ്പ്, കൊല്ലം കോർപ്പറേഷൻ, കിളികൊല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെ മൂന്നാംകുറ്റി സെക്യുലർ നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗർ പരിധിയിലെ വീടുകളിൽ ആയുർവേദ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. നഗർ സെക്രട്ടറി കെ.എസ്. ഷിബു, പ്രസിഡന്റ് എ.കെ. സെയ്ദ്, ട്രഷറർ ബി. അബ്ദുൽ അഹദ് എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. ഡോ. എസ്. അംജിത്ത് നേതൃത്വം നൽകി.