കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ 'ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സാങ്കേതിക വിദ്യകളിലെ സമീപകാല ട്രെൻഡുകൾ' എന്ന വിഷയത്തിൽ നടന്ന ദേശീയ കോൺഫറൻസ് കോളേജ് ഡയറക്ടർ അമൃത പ്രശോഭ് ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു കോൺഫറൻസ് സംഘടിപ്പിച്ചത്.
ഭോപ്പാൽ സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ അഡീഷണൽ ഡയറക്ടർ ജെ. സന്തോഷ്, അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ അസി. പ്രൊഫസർ ഡോ. എസ്. നിതിൻ എന്നിവരാണ് ക്ലാസുകൾ നയിച്ചത്.
കോളേജ് പ്രിൻസിപ്പൽ ഡോ. ഗോപാലകൃഷ്ണൻ ശർമ അദ്ധ്യക്ഷനായി. കോളേജ് എക്സി. ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ പ്രൊഫ. വി.എൻ.
അനീഷ്, പി.ടി.എ രക്ഷാധികാരി എ. സുന്ദരേശൻ, മെക്കാനിക്കൽ വകുപ്പ് മേധാവി ഡോ. കെ. മധുസൂദനൻ പിള്ള, കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി ഡോ കെ. രമണി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ് മേധാവി പ്രൊഫ. പ്രവീണ.എൽ. കൃഷ്ണ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ബെൻജോൺ സ്റ്റീഫൻ, പ്രൊഫ. അഖിൽ എന്നിവർ സംസാരിച്ചു.