പുത്തൂർ: കുഴിക്കലിടവക താഴം 977ാം നമ്പർ ശ്രീകൃഷ്ണ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും സാനിട്ടൈസറും മാസ്കുകളും വിതരണം ചെയ്തു. പ്രസിഡന്റ് അരവിന്ദാക്ഷൻ നായർ, കെ.പി.ഗോപിനാഥൻ നായർ, പത്മകുമാർ, ഗിരീഷ് കുമാർ, ബിന്ദുഗോപൻ, അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.