a
ഇന്ധന വിലവർദ്ധനവിനത്തിരെ എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോൺ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.മണ്ഡലം പ്രസിഡന്റ് പി. ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. എച്ച്. കനകദാസ്, ജയപ്രകാശ് നാരായണൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിന്റ് ഷാജി അമ്പലത്തുംകാല, മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഗോപിനാഥൻ പിള്ള എന്നിവർ പങ്കെടുത്തു.