കൊട്ടാരക്കര: സ്പെഷ്യൽ സബ് ജയിലിലെ തടവുകാർക്ക് കൊവിഡ് വാക്സിനേഷൻ നടത്തി. 31 പേരാണ് വാക്സിനേഷനിൽ പങ്കെടുത്തത്. നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രിയിലെ ആർ.എം.ഒ ഡോ.മെറീന പോൾ, ജെ.എച്ച്.ഐ അമ്പിളി എന്നിവർ നേതൃത്വം നൽകി.