ഓച്ചിറ: ലോക്ക് ഡൗണിൽ ഏറെ പ്രതിസന്ധിയിലായത് ക്ഷീരകർഷകരാണെന്നും ഇത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ അടിയന്തരനടപടി സ്വീകരിക്കുമെന്നും സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. ഓച്ചിറ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്കായി നടത്തിയ വൈക്കോൽ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് പി.ഡി. ശിവശങ്കരപിള്ള അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ഗ്രാമ പഞ്ചായത്തംഗം സുചേത, സെക്രട്ടറി മോഹൻദാസ്, അൻസാർ എ. മലബാർ, ബി.എസ്. വിനോദ്, മോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.