പുത്തൂർ: കുളക്കട ഗ്രാമ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെ പുത്തൂർ മൈലംകുളത്ത് നടത്തിയ ബയോഫോക് മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാർ ഉദ്ഘാടനം ചെയ്തു. മൈലംകുളം മിനിമന്ദിരത്തിൽ സൗമ്യയാണ് മത്സ്യക്കൃഷി ചെയ്തത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കോട്ടയ്ക്കൽ രാജപ്പൻ, ബയോഫോക് കോ ഓർഡിനേറ്റർ ടി. രജിത എന്നിവർ പങ്കെടുത്തു.