പുത്തൂർ: പ്രഷ്യസ് ഡ്രോപ്സ് രക്തദാന ജീവകാരുണ്യ സംഘടനയ്ക്ക് പരിസര ശുചീകരണ മത്സരത്തിൽ സമ്മാനമായി ലഭിച്ച അര ലക്ഷം രൂപ വൃക്കരോഗിയുടെ ഡയാലിസിസ് ചികിത്സയ്ക്ക് നൽകി. പുത്തൂർ നന്ദനം ഹോം അപ്ളയൻസസാണ് ശുചീകരണ മത്സരം സംഘടിപ്പിച്ചത്. സംഘടനയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ 528 പേർ മത്സരത്തിൽ പങ്കെടുത്തിരുന്നു. സമ്മാനത്തുക ഇരുവൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസിന് വിധേയനാകുന്ന പിടവൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കാണ് നൽകിയത്. പ്രഷ്യസ് ഡ്രോപ്സ് കോ-ഓർഡിനേറ്റർ എസ്.സന്തോഷ് കുമാർ, അഡ്വൈസർ ടി.രാജേഷ് എന്നിവർ പങ്കെടുത്തു. ഇതിനകം 11 വൃക്കരോഗികൾക്കായി സംഘടനയുടെ നേതൃത്വത്തിൽ 569 ഡയാലിസിസ് നടത്താനുള്ള സഹായം നൽകിയതായി ഭാരവാഹികൾ പറഞ്ഞു.