പരവൂർ: ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് നികുതിയിനത്തിൽ ഈടാക്കുന്ന തുക നൽകി പ്രതിഷേധിച്ചു. പരവൂർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ നിന്ന് പെട്രോൾ അടിക്കാനെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കാണ് 61 രൂപ വീതം നൽകിയത്. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതിയംഗം പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി സുരേഷ് ഉണ്ണിത്താൻ, ബി. അജിത്ത്, ബാലാജി, എൻ. ദീപക്, എ. നെജീബ്, റോഷൻ, റിയാസ് തുടങ്ങിയവർ സംസാരിച്ചു.