പരവൂർ: എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി സമാഹരിച്ച സുരക്ഷാ വസ്ത്രങ്ങൾ ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയിലെ കൊവിഡ് സന്നദ്ധ പ്രവർത്തകർക്ക് കൈമാറി. ജി.എസ്. ജയലാൽ എം.എൽ.എ എ.ഐ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി നോബൽ ബാബുവിന് സുരക്ഷാ വസ്ത്രങ്ങളും സാനിറ്റൈസറും നൽകി. എച്ച്. ഹരീഷ്, അരുൺ കലയ്ക്കോട്, എച്ച്. ഷാജിദാസ്, സുനിൽ പൂയപ്പള്ളി, ആദർശ്, രാകേഷ്, ബിജിൻ തുടങ്ങിയവർ സംസാരിച്ചു.