കൊല്ലം: ലോക്ക് ഡൗണിൽ ദുരിതത്തിലായ വ്യാപാരികളെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന കടയടപ്പ് സമരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യപാരി വ്യാവസായി സമിതി ജില്ലാ സെക്രട്ടറി പ്രസ്താവനയിൽ അറിയിച്ചു. അടഞ്ഞുകിടക്കുന്ന കടകളുടെ വാടക ഒഴിവാക്കിത്തരുന്നതിന് സർക്കാർ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.