കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ സമ്പൂർണ കടയടപ്പ് സമരം നടത്തുമെന്ന് സംസ്ഥാന ജന. സെക്രട്ടറി രാജു അപ്സര, വൈസ് പ്രസിഡന്റ് എം.കെ. തോമസ് കുട്ടി, സെക്രട്ടറിമാരായ പി.സി. ജേക്കബ്, എസ്. ദേവരാജൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കുക, വ്യാപാര സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കുക, പൊലീസിന്റെയും സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും കടന്നുകയറ്റം അവസാനിപ്പിക്കുക, ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി, പ്രത്യേക പുനരധിവാസ പാക്കേജ്, ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ വ്യാപാര നിരോധനം, വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കുക, ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
വ്യാപാരികളോട് അനുകൂല നിലപാടുണ്ടായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കും. എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ 14നും കോട്ടയത്ത് 15നുമാണ് സമരം.