പുത്തൂർ: പുത്തൂർ ആറ്റുവാശ്ശേരി മേഖലയിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർദ്ധന വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് കൂട്ടായ്മ മൊബൈൽ ഫോണുകൾ നൽകി. ആറ്റുവാശ്ശേരിക്കാർ എന്ന വാട്സ്ആപ്പ് കൂട്ടായ്മയാണ് ഇതിനകം ആറ് കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകിയത്. വാർഡ് മെമ്പർ വി.ജയനാഥ്, ബി.പ്രദീപ് കുമാർ, അജയകുമാർ, കെ.എസ്.രാജേഷ്, ബി.ദീപക്, ഇന്ദുലാൽ, രാഹുൽ എന്നിവർ നേതൃത്വം നൽകി.