കരുനാഗപ്പള്ളി: പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച സമരം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബിന്ദു ജയൻ, കെ.കെ. സുനിൽകുമാർ, മുനമ്പത്ത് വഹാബ്, വിജയഭാനു, മോഹൻദാസ്, സുഭാഷ്‌ബോസ്, നിസാർ, ബാബു, നെടുങ്ങോട്ട് വിജയകുമാർ, ജോൺസൺ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.