ചവറ : എസ്.എൻ.ഡി.പി യോഗം കാവനാട്, മീനത്തുച്ചേരി 639-ാം നമ്പർ ശാഖാ മുൻ ആക്ടിംഗ് സെക്രട്ടറി, ദീർഘകാലം യൂണിയൻ പ്രതിനിധി, കൊല്ലം യൂണിയൻ കൗൺസിലൾ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ജി.ഡി. രാകേഷിന്റെ നിര്യാണത്തിൽ കാവനാട്, മീനത്തുച്ചേരി ശാഖാ ഭരണസമിതി അനുശോചനം രേഖപ്പെടുത്തി. ഒാൺലൈനായി കൂടിയ യോഗത്തിൽ ശാഖാപ്രസിഡന്റ് ബാലചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ശാഖാസെക്രട്ടറി കിടങ്ങിൽ സതീഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സുഗതൻ, യൂണിയൻ പ്രതിനിധി ഗോപകുമാർ, അംഗങ്ങളായ മണികണ്ഠൻ, അനു വെള്ളന്നൂർ, ശിവപ്രസാദ്, ഭാഗ്യനാഥൻ, സുരേന്ദ്രൻ കോടിയിൽ, വിക്ടർ ബാബു, ദേവരാജൻ എന്നിവർ പങ്കെടുത്തു.