കൊല്ലം: ഇന്ത്യൻ അസോസിയേഷൻ ഒഫ് ഡെർമ്മറ്റോളജിസ്റ്റ്സ്, വെനേറിയോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിസ്റ്റിസ് (ഐ.എ.ഡി.വി.എൽ) കൊല്ലം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഗവ. വിക്ടോറിയ ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും കൊവിഡ് പ്രതിരോധ സാമഗ്രികൾ എത്തിച്ചു. വിക്ടോറിയ ആശുപത്രിയിലേക്ക് 1500 എൻ 95 മാസ്കുളും 300 സർജിക്കൽ ഗൗണുകളും ജില്ലാ ആശുപത്രിയിലേക്ക് 1000 എൻ 95 മാസ്കുകളും 100 സർജിക്കൽ ഗൗണുകളുമാണ് നൽകിയത്. അസോ. സംസ്ഥാന പ്രസിഡന്റ് ഡോ. രതിഷ് പിള്ള, സെക്രട്ടറി ഡോ. വി. സന്ദീപ് ലാൽ എന്നിവർ വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണിക്കും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്ത ദാസിനും സാധനങ്ങൾ കൈമാറി.