കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി 14ന് ആഹ്വാനം ചെയ്ത കടയടപ്പ് സമരത്തിന് ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു. സൂം മീറ്റിംഗിൽ പ്രസിഡന്റ് പിഞ്ഞാണിക്കട നെജീബ് അദ്ധ്യക്ഷനായി. സമരത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി ജോൺസൺ ജോസഫ് ആഹ്വാനം ചെയ്തു.