കൊല്ലം: ബി.ഡ‌ി.ജെ.എസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് ബാധിതരായവരുടെ വീടുകൾ, ഇരവിപുരം പൊലീസ് സ്റ്റേഷൻ, നിർമ്മല ഹോസ്പിറ്റൽ തുടങ്ങിയ സ്ഥലങ്ങളിൽ അണുനശീകരണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ ഹരി നേതൃത്വം നൽകി. സെക്രട്ടറി അഭിലാഷ്, ഭാരവാഹികളായ സുഭാഷ്, കുമാർ, വിഷ്ണു ഷാജി, അച്ചു നകുലൻ തുടങ്ങിയവർ പങ്കെടുത്തു.