prasanna-
കൊല്ലൂർവിള ഭാരത് നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നഗരസഭയുടെ സാമൂഹിക അടുക്കളയിലേക്ക് വാങ്ങിനൽകുന്ന ഭക്ഷ്യധാന്യങ്ങൾ നഗർ പ്രസിഡന്റ് എം.ആർ. മണി മേയർ പ്രസന്ന ഏണസ്റ്റിന് കൈമാറിയപ്പോൾ

കൊല്ലം: കൊല്ലൂർവിള ഭാരത് നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അയത്തിലിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുനൽകി. നഗർ പ്രസിഡന്റ് എം.ആർ. മണിയിൽ നിന്ന് മേയർ പ്രസന്ന ഏണസ്റ്റ് സാധനങ്ങൾ ഏറ്രുവാങ്ങി. നഗർ സെക്രട്ടറി എം. ഷംസുദ്ദീൻ, കൗൺസിലർ ഹംസത്ത് ബീവി എന്നിവർ സംസാരിച്ചു. മുൻ കൗൺസിലർ സലിം, കമ്മ്യൂണിറ്റി കിച്ചൺ ഇൻ ചാർജും പള്ളിമുക്ക് കൗൺസിലറുമായ സജീവ്, പി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.