കൊല്ലം: ഇന്ധന വില വർദ്ധനവിനെതിരെ പാൽക്കുളങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കല്ലുംതാഴം പെട്രോൾ പമ്പിന് മുന്നിൽ നടന്ന യോഗം എം.ജി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാറശേരി ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. രാജു ഹെൻട്രി, എസ്. മണികണ്ഠൻ, മങ്ങാട് ഉപേന്ദ്രൻ, ബി. അനിൽകുമാർ, ചന്ദനത്തോപ്പ് ഗോപൻ തുടങ്ങിയവർ സംസാരിച്ചു.