കരുനാഗപ്പള്ളി : ലോക്ക് ഡൗണിൽ ദുരിതത്തിലായവർക്ക് കൈത്താങ്ങായി കേരഫെഡ് തൊഴിലാളികൾ. സി.ഐ.ടി.യു കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 100 തൊഴിലാളി കുടുംബങ്ങൾക്കാണ് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയത്. ഇതിനാവശ്യമായ തുക തൊഴിലാളികൾ യൂണിയൻ നേതൃത്വത്തിന് കൈമാറി. കേരഫെഡിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.ജി. വിജയകുമാർ സി.ഐ.ടി.യു ഏരിയാ കമ്മിറ്റി സെക്രട്ടറി എ. അനിരുദ്ധന് തുക കൈമാറി. രവീന്ദ്രൻ അദ്ധ്യക്ഷനായി. അനിൽകുമാർ, ഗിരീഷ് എന്നിവർ പങ്കെടുത്തു.