അഞ്ചൽ: കരുകോണിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം രാത്രി കരുകോൺ മൂലക്കട നൗഷാദ് മൻസിലിൽ നൗഷാദിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. വീടിന്റെ ജനൽ അടിച്ച് തകർത്ത നിലയിലാണ്. കൂടാതെ അയൽവാസിയായ ഇടതിപറമ്പിൽ ഷാജുവിന്റെ വീട്ടിലെ ആടിന്റെ നടുവിൽ ഉളികൊണ്ട് കുത്തിയനിലയിലും കാണപ്പെട്ടു. ആടിനെ അഞ്ചൽ മൃഗാശുപത്രിയിൽ കൊണ്ട് പോയി സ്റ്റിച്ചിട്ടു. മുൻപും രാത്രി കാലങ്ങളിൽ ഇത്തരം സാമൂഹ്യ വിരുദ്ധ ശല്യം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശ വാസി കൾ പറഞ്ഞു. അഞ്ചൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ചൽ പൊലീസ് സ്ഥലത്ത് പട്രോളിംഗ് നടത്തി.