കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിൽ കൊവിഡാനന്തര ചികിത്സ ആരംഭിച്ചു. രോഗം ഭേദമായി മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് രോഗങ്ങൾ കണ്ടുവരുന്നത്. ഈ അവസ്ഥ ശരീരത്തിന്റെ ഏതവയവത്തെയും ബാധിയ്ക്കാം. അമിത ക്ഷീണം, ശരീര വേദന, ചുമ, ശ്വാസം മുട്ടൽ, നെഞ്ചുവേദന, ഹൃദയ സ്തംഭനം, പക്ഷാഘാതം, അപസ്മാരം, വിഷാദരോഗം എന്നിവയാണ് സാധാരണയായി കണ്ടുവരുന്നത്.
എല്ലാ അത്യാധുനിക സംവിധാനങ്ങളോടും കൂടിയ (വെന്റിലേറ്റർ, ഫിസിയോതെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ കൗൺസിലിംഗ് ഫോർ പോസ്റ്റ് കൊവിഡ് സ്ട്രെസ്) സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡോ. ശ്യാമപ്രസാദ് (ന്യൂറോളജിസ്റ്റ്), ഡോ. തോമസ് മാത്യു (കാർഡിയോളോജിസ്റ്റ്), ഡോ. ദേവപാൽ (ഫിസിഷ്യൻ), ഡോ. രാജൻ ബാബു (പൾമണോളൊജിസ്റ്റ്), ഡോ. ബിന്ദു സുധീർ (ഇന്റെൻസിവിസ്റ്റ്), ഡോ. റൂറു ശാന്ത (ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ), ഡോ. മനു രാജേന്ദ്രൻ (ഓർത്തോ), ഡോ. രാധാകൃഷ്ണൻ (സൈക്കാസ്ട്രിസ്റ്റ്) എന്നിവരുടെ വിദഗ്ദ്ധ സേവനമാണ് ഒരുക്കിയിരിക്കുന്നത്. ഫോൺ: 0474 2756000,8903681670.