കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ 23 -ാം വാർഡിൽ പ്രവർത്തിച്ചിരുന്ന കമ്മ്യൂണിറ്രി കിച്ചന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വാർഡിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് സി.ആർ. മഹേഷ് എം.എൽ.എ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡിലെ എല്ലാ വീടുകളിലേക്കുമുള്ള മാസ്കുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. വാർഡ് മെമ്പർ ഷാലി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. അനിരുദ്ധൻ എന്നിവർ സംസാരിച്ചു.