കടയ്ക്കൽ : ഇട്ടിവാ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേയ്ക്ക് തുടയന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ടമായി നൽകിയ ഭക്ഷ്യധാന്യങ്ങൾ മണ്ഡലം പ്രസിഡന്റ് ജോബികാട്ടാംപള്ളി പഞ്ചായത്ത് പ്രസിഡന്റ് സി. അമൃതയ്ക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൂജ ഉൾമുക്ക് , റാഫി, വയല ശശി, എസ്.ആർ.ബിനോജ്, സനോഫർ, നസീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.