ഓടനാവട്ടം: ഇന്ധന നികുതി വർദ്ധനവിനെതിരെ കെ .പി .സി .സി ആഹ്വാനം ചെയ്ത പ്രതിഷേധ സമരം കോൺഗ്രസ്‌ വെളിയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. വെളിയം സഹകരണ പെട്രോൾ പമ്പ് കവാടത്തിൽ മണ്ഡലം പ്രസിഡന്റ്‌ പ്രസാദ് കായിലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമരം കെ. പി .സി. സി അംഗം വെളിയം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വെളിയം ഉഷേന്ദ്രൻ,​സന്തോഷ്‌ മാലയിൽ, വെളിയം രാജൻ, സജിം മുഹമ്മദ്‌ തുടങ്ങിയവർ പങ്കെടുത്തു.