laptop
നെടുമ്പന ഗ്രാമപഞ്ചായത്തിലെ വിദ്യാശ്രീ ലാപ്ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: നെടുമ്പന ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ വിദ്യാശ്രീ പദ്ധതി പ്രകാരമുള്ള ലാപ്ടോപ്പ് വിതരണം ആരംഭിച്ചു. കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്ത് പരിധയിലെ 500 പേർക്ക് ലാപ്ടോപ്പ് ലഭ്യമാക്കും. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബി. സുധാകരൻ നായർ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. ഉണ്ണിക്കൃഷ്ണൻ, റഹിം, തജ്‌കുമാർ, സുമ മോഹൻ, അനിൽ, സി.ഡി.എസ് ചെയർപേഴ്‌സൺ സീമ, പഞ്ചായത്ത്‌ അസി. സെക്രട്ടറി ബിജുകുമാർ എന്നിവർ പങ്കെടുത്തു.