കൊട്ടിയം: യൂത്ത് കോൺഗ്രസ് നെടുമ്പന മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി നെടുമ്പന ബ്ളോക്ക് ഡിവിഷനിലെ ആശാപ്രവർത്തകരെ ആദരിക്കുകയും ഭക്ഷ്യധാന്യ കിറ്റുകൾ നൽകുകയും ചെയ്തു. കൊവിഡ് വ്യാപനം മൂലം ദുരിതത്തിലായ കുളപ്പാടം പ്രദേശത്തെ നൂറോളം ഓട്ടോറിക്ഷാ തൊഴിലാളികൾക്കും കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യൂത്ത് കെയർ പ്രവർത്തകരായ തൗഫീഖ്, ബിനോയ് , ഷിബിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം അദ്ധ്യക്ഷത വഹിച്ചു. എ. നാസിമുദ്ദീൻ ലബ്ബ, കണ്ണനല്ലൂർ സമദ്, ദമീൻ മുട്ടയ്ക്കാവ്, ഷാഹിദ, ഷെഹീർ മുട്ടയ്ക്കാവ്, ആസാദ്, റാഷിദ്, ബിനോയ്, അനീഷ്, ഹാഷിം, ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.