പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ലയൺസ് ക്ലബ് ഇന്റർനാഷണൽ ഓക്സിജൻ കോൺസൻട്രേറ്റർ സൗജന്യമായി നൽകി. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പി.എസ്.സുപാൽ എം.എൽ.എക്ക് ലയൺസ് ക്ലബ് ഭാരവാഹികൾ ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി.തുടർന്ന് എം.എൽ.എ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷയെ ഏൽപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക്ക് ഗവർണർ ജി.സുരേന്ദ്രൻ, ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ അനീഷ്.കെ.അയിലറ, സോൺ ചെയർമാൻ എസ്.എം.ഖലീൽ, പുനലൂർ ലയൺസ് ക്ലബ് സെക്രട്ടറി എസ്.നൗഷറുദ്ദീൻ,സി.ജേക്കബ്, പ്രസാദ് അമ്പാടി തുടങ്ങിയവർ സംസരിച്ചു.