ചാത്തന്നൂർ: റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് കേസെടുത്തു. ചാത്തന്നൂർ - പരവൂർ റോഡിൽ മീനാട് പാലത്തിനു സമീപത്ത് വളർന്നുനിന്ന കഞ്ചാവ് ചെടി നാട്ടുകാരാണ് ആദ്യം കണ്ടത്. സംശയം തോന്നിയതിനാൽ ചാത്തന്നൂർ റേഞ്ച് എക്സൈസ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. പൂക്കാൻ പാകമായ 75 സെന്റി മീറ്ററോളം വളർച്ചയുള്ള ചെടിയാണ് കണ്ടെത്തിയത്. കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാക്കിയതായി പ്രിവന്റീവ് ഓഫീസർ എസ്. നിഷാദ് അറിയിച്ചു.