ശാസ്താംകോട്ട: പോരുവഴി പതിമൂന്നാം വാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നൂറോളം കുടുംബങ്ങൾക്ക് ധാന്യക്കിറ്റും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. കരീം മോതീന്റെയ്യത്ത്, ഡോ. എം.എ. സലീം. അർത്തിയിൽ അൻസാരി, ഹനീഫാ ഇഞ്ചവിള, സുഹൈൽ അൻസാരി, അനീഷ് ചരുവിള, സജീവ് ആലുംവിള, താരിഖ്, ഷംലാ ഷിഹാബ്, മുജീബ് മൈലാടുംകുന്ന്, റംഷാദ് എന്നിവർ നേതൃത്വം നൽകി.