കരുനാഗപ്പള്ളി: ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നേവൽ എൻ.സി.സി കേഡറ്റുകൾ ലോക ബാലവേല വിരുദ്ധ ദിനം ഓൺലൈനായി ആചരിച്ചു. പ്രസംഗം, ചിത്രരചന, ഉപന്യാസരചന എന്നീ പരിപാടികളിലൂടെ കുട്ടികൾ ബാലവേലയ്ക്കെതിരായ നിലപാടുകൾ പങ്കുവച്ചു. കരുനാഗപ്പള്ളി സി.ഐ വിൻസന്റ് എ.എസ്. ദാസ് കുട്ടികളുടെ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാനേജർ മായാ ശ്രീകുമാർ സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ്, ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ മാത്യു, ഗംഗാറാം കണ്ണമ്പള്ളി, എൻ.സി.സി സി.ടി.ഒ മീരാ സിറിൾ, പരിസ്ഥിതി ക്ലബ് ഓർഡിനേറ്റർ സുധീർ ഗുരുകുലം, സുഹൈൽ അൻസാരി, ഹാഫിസ് എന്നിവർ നേതൃത്വം നൽകി.