പുനലൂർ: എസ്.എൻ.ഡി.പിയോഗം 854-ാംനമ്പർ ഇടമൺ കിഴക്ക് ശാഖയിൽ കൊവിഡ് പ്രതിസന്ധി അനുഭവിക്കുന്ന കുടുംബാംഗങ്ങൾക്ക് ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ധനസഹായം നൽകി. ഇടമൺ സത്രം ജംഗ്ഷനിലെ ഗുരു ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിന് ശാഖ പ്രസിഡന്റ് സ്റ്റാർസി രത്നാകരൻ, സെക്രട്ടറി എസ്.അജീഷ്, യൂത്ത്മൂവ്മെന്റ് ശാഖാ പ്രസിഡന്റ് റ്റിറ്റു, വനിത സംഘം ശാഖ സെക്രട്ടറി അജിത അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.