ചാത്തന്നൂർ: ചാത്തന്നൂർ ശ്രീനാരായണ കോളജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും ഇത്തിക്കര ബ്ലോക്ക് ഐ.സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ ഓൺലൈൻ അനീമിയ ബോധവത്കരണ ക്ലാസ് സംഘടിപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ലത ഉദ്ഘാടനം ചെയ്തു. മിലി മോഹൻ ക്ളാസ് നയിച്ചു. ഇത്തിക്കര ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസർ രഞ്ജിനി സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ അസി. പ്രൊഫ. ടി.വി. നിഷ നന്ദിയും പറഞ്ഞു.