പാരിപ്പള്ളി: നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിലെ ബി.ജെ.പിയുടെ കുഴൽപ്പണ ഇടപാടും ധൂർത്തും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി വൈകുന്നതിനെതിരെ നാളെ രാവിലെ 10ന് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ധർണ ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനറും കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ ബിജു പാരിപ്പള്ളി അറിയിച്ചു.