കടയ്ക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ്നാളെ രാവിലെ 11മണിക്ക് കടയ്ക്കൽ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിക്കുന്നു. നാളെ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും അടക്കം പ്രവർത്തിക്കില്ലെന്ന് യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി എല്ലാ വിഭാഗം സ്ഥാപനങ്ങളും ദിവസവും ഒരു നിശ്ചിത സമയങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും കഴിഞ്ഞ രണ്ടു മാസക്കാലമായി അടഞ്ഞു കിടന്ന ചെറുകിട വ്യാപാരികൾക്ക് കൊവിഡ് പാക്കേജ് പ്രഖ്യാപിക്കണമെന്നും അടഞ്ഞു കിടന്ന സമയത്തെ വൈദുതി ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ധർണ.