thomas-v-i-67

ചാത്തന്നൂർ: പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ചാത്തന്നൂർ വെട്ടിക്കാട്ട് വീട്ടിൽ വി.ഐ. തോമസ് (67) നിര്യാതനായി. രോഗബാധിതനായി കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

നിയമബിരുദം നേടി അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷമായിരുന്നു മാദ്ധ്യമപ്രവർത്തനത്തിലേക്കു തിരിഞ്ഞത്. കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ്, ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് കൊല്ലം ബ്യൂറോ ചീഫ്, ജനയുഗം ജനറൽ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇടതുപക്ഷ വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളിൽ സജീവ പ്രവർത്തകനായിരുന്നു.

മോസ്കോ, ബർലിൻ എന്നിവിടങ്ങളിൽ രാഷ്ട്രീയ വിദ്യാഭ്യാസം നേടുകയും നിരവധി രാഷ്ട്രീയ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്രം എന്ന മൗലിക കൃതിയും പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: മേരിതോമസ് (ഷീല). മക്കൾ: ടിഷ തോമസ്, ടിന തോമസ്. മരുമക്കൾ: തനൂജ് മാത്യു (ഗോൾഡ് മാൻ സാച്ചസ്, ബംഗളൂരു), അനിത്ത് ജോർജ് (യു.എസ്.ടി ഗ്ലോബൽ, ചെന്നൈ).