ചാത്തന്നൂർ: കേരള എൻ.ജി.ഒ യൂണിയൻ ചാത്തന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ പഞ്ചായത്ത് പരിധിയിലെ ചുമട്ടുതൊഴിലാളികൾക്ക് ഭക്ഷ്യധാന്യ-പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ​ഏരിയാ സെക്രട്ടറി സേതുമാധവന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. രാജേഷ്, ഏരിയാ പ്രസിഡന്റ് ഐ. അൻസർ, സെക്രട്ടറി എസ്. സുജിത്ത്, ജില്ലാ കമ്മിറ്റിയംഗം എസ്. സജീവ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ദസ്തക്കീർ, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.