ഓടനാവട്ടം: എ.ഐ.വൈ.എഫ് വെളിയം ചൂരക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ അണുനശീകരണം നടത്തി. കൊവിഡ് ബാധിത മേഖലയിലേക്ക് ആവശ്യമായ പി.പി.ഇ കിറ്റുകൾ നെടുവത്തൂർ മണ്ഡലം പ്രസിഡന്റ്‌ ജയൻ പെരുംകുളം യൂണിറ്റിന് കൈമാറി. മേഖലാ പ്രസിഡന്റ്‌ ആർ. നന്ദുരാജ്, ബ്രാഞ്ച് സെക്രട്ടറി ദിലീപ്, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ഷിജുകുമാർ, വാർഡ് മെമ്പർ ജയാ രഘുനാഥ്, അനന്ദു, രഞ്ജിത് എന്നിവർ നേതൃത്വം നൽകി.