കൊല്ലം: കടത്തിണ്ണകളിലും മരത്തണലുകളിലും അന്തിയുറങ്ങിന്ന നൂറിലധികം പേരാണ് നഗരത്തിൽ അങ്ങോളമിങ്ങോളമുള്ളത്. സന്നദ്ധ സംഘടനകളും മറ്റും എത്തിച്ചുനൽകുന്ന ഭക്ഷണം മാത്രമാണ് ഇവരുടെ ആശ്രയം. അന്നത്തിന് പോലും വഴിയില്ലാത്ത ഇത്തരക്കാർ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെന്നത് ഭീതിയുയർത്തുകയാണ്.
സുരക്ഷിതത്വമോ സംരക്ഷണമോ ഇല്ലാത്തതിനാൽ കൂട്ടമായാണ് ഇവർ കഴിയുന്നത്. അതുകൊണ്ടുതന്നെ പലരും രോഗവാഹകരോ രോഗികളോ ആകാനുള്ള സാദ്ധ്യത ചെറുതല്ല. അതേസമയം, ഇവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കാനോ സംരക്ഷിക്കാനോ കൃത്യമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപമുയരുന്നുണ്ട്.
നഗരസഭയുടെ നേതൃത്വത്തിൽ കൊല്ലം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുനരധിവാസ കേന്ദ്രം ആരംഭിച്ചെങ്കിലും ഇവരിൽ പലരെയും അവിടെ താമസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിലേക്ക് എത്തിച്ചവരിൽ ഭൂരിഭാഗവും സൗകര്യങ്ങളോട് മുഖംതിരിക്കുകയാണെന്ന് അധികൃതർ പറയുന്നു. ചിലരാകട്ടെ ഇവിടെ നിന്ന് കടന്നുകളയാൻ പോലും ശ്രമിച്ചു. സംരക്ഷിക്കാനുള്ള നടപടിയാണ് സ്വീകരിച്ചതെങ്കിലും തടവിൽ പാർപ്പിക്കുന്ന തരത്തിലായിരുന്നു പലരുടെയും പെരുമാറ്റമെന്നും അധികൃതർ പറയുന്നു.
തെരുവിന്റെ മക്കൾ ഇവിടങ്ങളിൽ
ആശ്രാമം മൈതാനം, ബീച്ച് റോഡ്, ക്യൂ.എ.സി റോഡ്, കന്റോൺമെന്റ് ആർ.ഒ.ബി, തോപ്പിൽക്കടവ്