കൊല്ലം: ദി പ്രാക്കുളം ഫ്രണ്ട്സ് ഗ്രന്ഥശാലയുടെ വായന വാരാചരണത്തിന് തുടക്കമായി. 19 വരെ നടത്തുന്ന പരിപാടികളുടെ ഭാഗമായി ഓൺലൈൻ പുസ്തക ചർച്ച, ഓൺലൈൻ ക്വിസ് മത്സരം, ആസ്വാദന കുറിപ്പ് മത്സരം തുടങ്ങിയവ സംഘടിപ്പിക്കും. വിജയികൾക്ക് 1000 രൂപയുടെ പുസ്തകങ്ങളും പുരസ്കാരവും സമ്മാനമായി നൽകുമെന്ന് പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി അഡ്വ. സിജു അരവിന്ദ് എന്നിവർ അറിയിച്ചു. ഫോൺ: 9745811378, 7025444557.