കൊല്ലം: കൊല്ലം ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലെ പരിസ്ഥിതി ക്ലബും സുവോളജി വിഭാഗവും ചേർന്ന് ലോക സമുദ്ര ദിനാചരണം നടത്തി. കോളേജിലെ പൂർവ വിദ്യാർത്ഥിയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് സൂവോളജി വിഭാഗം അസി. പ്രൊഫെസറും സമുദ്ര ഗവേഷണ വിദഗ്ദ്ധനുമായ ഡോ. ജെ. ജീൻ ജോസ് പ്രഭാഷണം നടത്തി. ഇരുനൂറിലധികം പേർ വെബിനാറിൽ പങ്കെടുത്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്രാ ഗോപിനാഥ് അദ്ധ്യക്ഷയായി. പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ എസ്. സൗമ്യ, സുവോളജി വിഭാഗം മേധാവി ഡോ. ജസിൻ റഹ്മാൻ, അദ്ധ്യാപിക ഡോ. മുംതാസ് യഹിയ എന്നിവർ സംസാരിച്ചു.