കരുനാഗപ്പള്ളി: ഒരുവിഭാഗം വ്യാപാരികൾ ഇന്ന് നടത്തുന്ന കടയടപ്പ് സമരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി ചുങ്കത്ത് അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെ നടന്ന അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭാരവാഹികളായ ടി.എഫ്. സെബാസ്റ്റ്യൻ, ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ.എസ്. രാധാകൃഷ്ണൻ, എസ്.എസ്. മനോജ്, എം. നസീർ, നുജുമുദ്ദീൻ ആലുംമൂട്ടിൽ, പ്രസാദ് ജോൺ മാമ്പ്ര, നിജാം ബഷി, പി.എം.എം. ഹബീബ്, വി. എ. ജോസ് ഉഴുന്നാലിൽ, ടോമി കുറ്റിയാങ്കൽ, ടി.കെ. ഹെൻറി, വി.വി. ജയൻ എന്നിവർ സംസാരിച്ചു.